ഇളവ് തുടരണമോയെന്ന കാര്യം പുനരാലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി; പൊട്ടിക്കേണ്ടത് രോഗവ്യാപനത്തിന്റെ കണ്ണികളാണ്

ഇളവ് തുടരണമോയെന്ന കാര്യം പുനരാലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി; പൊട്ടിക്കേണ്ടത് രോഗവ്യാപനത്തിന്റെ കണ്ണികളാണ്

ബ്രേക്ക്‌ ദ ചെയിൻ എന്നാൽ നിയന്ത്രണത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുക എന്നല്ല അർഥം. രോഗവ്യാപനത്തിന്റെ ചങ്ങലക്കണ്ണികളാണ് പൊട്ടിക്കേണ്ടതെന്ന് മുഖ്യമന്ത്രി. ലോക്ക് ഡൗണിൽ ഇളവ് വരുത്തിയതോടെ ബ്യൂട്ടി പാർലറുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പല സ്ഥാപനങ്ങളും പാലിക്കുന്നില്ലെന്ന റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ ഇളവ് തുടരണമോയെന്ന് പുനരാലോചിക്കേണ്ടി വരും

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയെന്നത് എല്ലാ മേഖലകൾക്കും ബാധകമാണ്. ലോക്ക് ഡൗണിൽ ഇളവ് വരുത്തിയതിന്റെ അർഥം രോഗം ഇവിടെ നിന്ന് പോയെന്നല്ല. ശാരീരിക അകലം പാലിക്കാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കും

തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണ്. തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് അഭിനയിക്കാൻ പോയവർ പോലുമുണ്ട്. പനി ഉണ്ടായിട്ടും ചുറ്റിക്കറങ്ങിയെന്നാണ് വിവരം. നാം അറിയാതെ തന്നെ നമുക്ക് ചുറ്റും രോഗം സഞ്ചരിക്കുന്നതിന്റെ തെളിവാണിത്.

തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. പൊതുജനങ്ങൾ തലസ്ഥാനത്തെ സർക്കാർ ഓഫീസുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള ഓഫീസുകൾക്ക് ഇത് ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story