സ്ഥിതി അതീവ രൂക്ഷമെന്ന് മുഖ്യമന്ത്രി; രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുന്നു

സ്ഥിതി അതീവ രൂക്ഷമെന്ന് മുഖ്യമന്ത്രി; രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുന്നു

സംസ്ഥാനത്ത് സ്ഥിതി അതീവ രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം വർധിച്ചു വരുന്ന സാഹചര്യമാണ്. എല്ലാ ദിവസവും നൂറിൽ കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് 141 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു

ഇതുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കൂടാതെ രോഗലക്ഷണങ്ങൾ ഇല്ലാതെ രോഗബാധിതരാകുന്നവരുടെ എണ്ണവും ഉയരുകയാണ്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് ഒരു മരണവും റിപ്പോർട്ട് ചെയ്തു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ഡൽഹിയിൽ നിന്നെത്തിയ ഇദ്ദേഹം പാരിപ്പിള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു

ഇന്ന് രോഗം ബാധിച്ചവരിൽ 79 പേരും വിദേശത്ത് നിന്നും വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 52 പേർക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 9 പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

Share this story