കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ജൂൺ 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജൂൺ 27ന് കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് അതിതീവ്ര മഴയ്ക്ക് സാധ്യത. ഈ ജില്ലകളിൽ ഇന്നേ ദിവസം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

24 മണിക്കൂറിൽ 204 മില്ലി മീറ്ററലധികം മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ജൂൺ 24ന് തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലും, ജൂൺ 26ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും ജൂൺ 27ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Share this story