അന്തരിച്ച കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ സംസ്‌കാരം ഇന്ന് പയ്യാമ്പലത്ത്

അന്തരിച്ച കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ സംസ്‌കാരം ഇന്ന് പയ്യാമ്പലത്ത്

ഞായറാഴ്ച അന്തരിച്ച കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. പയ്യാമ്പലത്താണ് സംസ്‌കാര ചടങ്ങുകൾ. രാവിലെ 10 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വേക്കും.

ഞായറാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്നാണ് കെ സുരേന്ദ്രൻ മരിക്കുന്നത്. 2012 മുതൽ നാല് വർഷക്കാലം കണ്ണൂർ ഡിസിസി അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. ഐഎൻടിയുസിയുടെ ദേശീയ സെക്രട്ടറിയായിരുന്നു.

മികച്ച തൊഴിലാളി നേതാവായിരുന്നു കെ സുരേന്ദ്രൻ. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Share this story