സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസ്സായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് മരണം

ഈ മാസം പത്താം തീയതിയാണ് ഡൽഹി നിസാമുദ്ദീനിൽ നിന്ന് വസന്തകുമാർ കേരളത്തിലെത്തിയത്. ക്വാറന്റൈനിൽ കഴിയവെ പനി ബാധിക്കുകയും തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു. 17ന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു.

പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആരോഗ്യനില വഷളായി. മൂന്ന് ദിവസം മുമ്പ് ഇദ്ദേഹത്തിനായി കൊച്ചിയിൽ നിന്ന് 62,000 രൂപ വില വരുന്ന ജീവൻരക്ഷാ മരുന്ന് എത്തിച്ചിരുന്നു. എന്നാൽ ഇന്ന് മരണം സംഭവിച്ചു

കൊല്ലത്ത് കൊവിഡ് ബാധിച്ച് സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്. സംസ്ഥാനത്ത് ഇതോടെ കൊവിഡ് മരണങ്ങൾ 22 ആയി ഉയർന്നു

Share this story