‘കുത്തിത്തിരുപ്പിന് അതിര് വേണം, എന്ത് തരം മനോനിലയാണിത്; അവിടെ ജീവിക്കുന്നവരെ കുറിച്ച് ഓർത്തിട്ടുണ്ടോ’

‘കുത്തിത്തിരുപ്പിന് അതിര് വേണം, എന്ത് തരം മനോനിലയാണിത്; അവിടെ ജീവിക്കുന്നവരെ കുറിച്ച് ഓർത്തിട്ടുണ്ടോ’

വിദേശ രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ ചിത്രങ്ങൾ നിറച്ച ഫ്രണ്ട് പേജുമായി ഇറങ്ങിയ മാധ്യമം പത്രത്തിന്റെ ധാർമികതയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ഒരു മാധ്യമം ലോകത്താകെ മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ചു. ഭരണകൂടങ്ങൾ അനാസ്ഥ തുടർന്നാൽ കൂടുതൽ മുഖങ്ങൾ ചേർക്കപ്പെടുമെന്ന് പത്രം പറയുന്നു. അതിന് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല

ഒരു കാര്യം ഓർക്കണം. ഈ രാജ്യങ്ങളിലെല്ലാം കേരളീയർ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവർ അവിടെ തുടരുകയും വേണ്ടവരാണ്. ഈ രാജ്യങ്ങളിൽ കേരളീയർ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുമ്പോൾ അവിടെ ജീവിക്കുന്നവരെ കുറിച്ച് ഓർത്തിട്ടുണ്ടോ. കുത്തിത്തിരിപ്പിന് അതിര് വേണം. എന്ത് തരം മനോനിലയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടേതെന്ന് ചിന്തിക്കണം

ആരുടെയും അനാസ്ഥ കൊണ്ടല്ല മരണങ്ങൾ സംഭവിച്ചത്. ഇന്നാട്ടിൽ വിമാനങ്ങളും മാറ്റ് യാത്രാ മാർഗങ്ങളും ഇല്ലാത്ത ലോക്ക് ഡൗൺ ആയിരുന്നുവെന്ന് ഓർമയില്ലേ. മരിച്ചുവീണവർ നാടിന് പ്രിയപ്പെട്ടവരാണ്. വേദാനജനകമാണ്. അതിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നത് കൊവിഡിനേക്കാൾ മാരകമായ രോഗബാധയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story