ആരോഗ്യ പ്രവർത്തകക്ക് കൊവിഡ്; കുത്തിവെപ്പ് എടുത്ത നാൽപതോളം കുട്ടികൾ നിരീക്ഷണത്തിൽ

ആരോഗ്യ പ്രവർത്തകക്ക് കൊവിഡ്; കുത്തിവെപ്പ് എടുത്ത നാൽപതോളം കുട്ടികൾ നിരീക്ഷണത്തിൽ

എറണാകുളത്ത് ആരോഗ്യ പ്രവർത്തകക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നാൽപതോളം കുട്ടികളെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിനാണ് രോഗബാധയുണ്ടായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇതേ ദിവസം നാൽപതോളം കുട്ടികൾക്ക് ഇവർ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. ഈ കുട്ടികളെയും കുടുംബാംഗങ്ങളെയുമാണ് നിരീക്ഷണത്തിലാക്കിയത്.

കാലടി ശ്രീമൂലനഗരം മേഖലയിൽ ഉള്ളവരാണ് നിരീക്ഷണത്തിൽ അധികവും. നഴ്‌സിന്റെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ സമ്പർക്ക പട്ടികയും തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

Share this story