മെട്രോ ജേർണൽ മാട്രിമോണിയൽ; ലോഗോ പുറത്തിറക്കി, കേരളത്തിൽ മുഴുവനും ഫ്രാഞ്ചൈസികൾ

മെട്രോ ജേർണൽ മാട്രിമോണിയൽ; ലോഗോ പുറത്തിറക്കി, കേരളത്തിൽ മുഴുവനും ഫ്രാഞ്ചൈസികൾ

കേരളത്തിലെ മുൻനിര ഓൺലൈൻ മാധ്യമമായ മെട്രോ ജേർണൽ ഓൺലൈന്റെ കീഴിൽ ആരംഭിക്കുന്ന മാട്രിമോണിയൽ വെബ് പോർട്ടലിന്റെ ലോഗോ പുറത്തിറക്കി. പരസ്പര യോജിപ്പുള്ളവരെ ദൃഢ ബന്ധങ്ങളിലേക്ക് ഇണക്കിച്ചേർക്കുന്ന ഇടനിലക്കാരനെ പ്രതിനിധാനം ചെയ്യുന്നതാണ് ലോഗോ. മോഡേൺ മാർക്കറ്റിംഗ് കൺസെപ്റ്റുകൾ മുൻനിർത്തിയുള്ള ലോഗോ ഡിസൈൻ ചെയ്തത് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ബ്രാൻഡിംഗ് കമ്പനിയായ അഡേരയാണ്.

കേരളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമമാണ് മെട്രോ ജേണൽ ഓൺലൈൻ. നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള മാട്രിമോണിയൽ വെബ്‌സൈറ്റായിരിക്കും മെട്രോ ജേണൽ മാട്രിമോണിയൽ. വിവാഹ തട്ടിപ്പുകൾ തടയുക, നിർധന കുടുംബങ്ങളിലെയടക്കം വിവാഹ പ്രായമായവർക്ക് മംഗല്യഭാഗ്യം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. ഓരോരുത്തരുടെയും ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അനുസരിച്ചുള്ള ജീവിതപങ്കാളിയെ കണ്ടെത്താൻ ഇനി മെട്രോ ജേണൽ വഴിയൊരുക്കും.

മെട്രോ ജേർണൽ മാട്രിമോണിയൽ; ലോഗോ പുറത്തിറക്കി, കേരളത്തിൽ മുഴുവനും ഫ്രാഞ്ചൈസികൾ

മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യുന്നവരെക്കുറിച്ച് പ്രാദേശികാടിസ്ഥാനത്തിലുള്ള എക്‌സിക്യൂട്ടീവുകൾ അന്വേഷണം നടത്തിയശേഷമായിരിക്കും രജിസ്‌ട്രേഷൻ നടപടികൾ മുന്നോട്ടുപോകുക. സ്ത്രീകൾക്ക് രജിസ്ട്രേഷൻ സൗജന്യവും പുരുഷന്മാർക്ക് എസ്എസ്എൽസി വരെ പഠിച്ചവർക്ക് 500 രൂപയും അതിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് 1000 രൂപയും രജിസ്ട്രേഷൻ സമയത്ത് നൽകണം. അതത് പ്രദേശങ്ങളിലെ എക്‌സിക്യൂട്ടീവുകൾ വഴിയായിരിക്കും രജിസ്ട്രേഷൻ നടത്തുക.

മെട്രോ ജേണൽ ഓൺലൈൻ നേരിട്ട് നടത്തുന്ന സംരംഭമായതിനാൽ അപേക്ഷകരുടെ വിശദവിവരങ്ങൾ പരിശോധിച്ച ശേഷം മാത്രമാണ് തുടർനടപടികൾ സ്വീകരിക്കുക. വിവാഹബന്ധത്തിൽ ഏർപ്പെടുന്ന ഒരു കുടുംബവും ചതിക്കുഴിയിൽ വീഴരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് കേരളത്തിൽ വിവാഹ വെബ് പോർട്ടലുമായി മെട്രോ ജേണൽ രംഗത്തിറങ്ങുന്നത്. ഇതോടെ കേരളത്തിലെ കുടുംബങ്ങൾക്ക് കുറഞ്ഞ ചെലവിൽ അവരുടെ മക്കൾക്കും സഹോദരങ്ങൾക്കും വധൂവരൻമാരെ കണ്ടെത്താൻ സാധിക്കും.

ജാതിമതഭേദമന്യേ ആർക്കും മെട്രോ ജേണൽ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവരുടെ കുടുംബം, വിദ്യാഭ്യാസം, ജോലി, സാമൂഹ്യപശ്ചാത്തലം, പോലീസ് കേസുണ്ടോ തുടങ്ങിയ വിവരങ്ങൾ എല്ലാം അന്വേഷിക്കും. ഇവ മനസിലാക്കിയ ശേഷമേ സൈറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തുകയുളളൂ. അതിനായി കേരളത്തിൽ എല്ലായിടത്തും എക്‌സിക്യൂട്ടീവുകളെ നിയമിക്കും. കൂടുതൽ വിവരങ്ങൾക്കും ഫ്രാഞ്ചൈസികൾക്കും ബന്ധപ്പെടുക: 96 45 586 586.

Share this story