കൊല്ലത്ത് ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് കുത്തിക്കൊന്ന കേസിലെ പ്രതികൾ കൊച്ചിയിൽ പിടിയിൽ

കൊല്ലത്ത് ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് കുത്തിക്കൊന്ന കേസിലെ പ്രതികൾ കൊച്ചിയിൽ പിടിയിൽ

കൊല്ലം കുണ്ടറ പേരയത്ത് ഗുണ്ടാനേതാവിനെ നടുറോഡിലിട്ട് കുത്തിക്കൊന്ന കേസിലെ പ്രതികൾ കൊച്ചിയിൽ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് പേരയത്ത് സക്കീർബാബു എന്ന ഒട്ടേറെ ക്രിമനൽ കേസിലെ പ്രതി കൊല്ലപ്പെട്ടത്. കുണ്ടറ സ്വദേശികളായ പ്രജീഷ്, ബിന്റോ സാബു എന്നിവരാണ് കൊച്ചി എളമക്കരയിൽ നടന്ന വാഹനപരിശോധനക്കിടെ പിടിയിലായത്.

പ്രജീഷും സക്കീർബാബുവും തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബന്ധുവായ പെൺകുട്ടിയെ സക്കീർ ശല്യം ചെയ്തത് ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇത് ചോദ്യം ചെയ്ത പ്രജീഷിനെ സക്കീറും സംഘവും കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചിരുന്നു.

ഈ കേസിൽ റിമാൻഡിലായിരുന്ന സക്കീർ മൂന്ന് മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി വീണ്ടും പ്രജീഷിനെ മർദിച്ചു. ഈ കേസിലും റിമാൻഡിലായി. ഇതിന് ശേഷം ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. വീണ്ടും സക്കീർ പ്രജീഷിനെ പേരയത്ത് വെച്ച് മർദിച്ചു. തുടർന്നാണ് പ്രജീഷും സുഹൃത്തും ചേർന്ന് സക്കീറിനെ കുത്തിക്കൊന്നത്.

Share this story