മകനെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വര; രഹ്ന ഫാത്തിമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

മകനെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വര; രഹ്ന ഫാത്തിമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് തന്റെ നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച ബിഎസ്എൻഎൽ മുൻ ജീവനക്കാരി രഹ്ന ഫാത്തിമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എ വി അരുൺ പ്രകാശ് നൽകിയ പരാതിയിലാണ് നടപടി.

നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. മുമ്പ് അര്‍ധ നഗ്നയായി നിന്ന് മത്തിക്കറി വെച്ച് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനും ഇവര്‍ ശ്രമിച്ചിട്ടുണ്ട്.

Share this story