സിപിഎം കളമശ്ശേരി എരിയാ സെക്രട്ടറി സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു

സിപിഎം കളമശ്ശേരി എരിയാ സെക്രട്ടറി സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു

അനധികൃത സ്വത്ത് സമ്പാദന കേസിൽ സിപിഎം കളമശ്ശേരി എരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി െസക്കീർ ഹുസൈനെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു. ബുധനാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, കെ രാധാകൃഷ്ണൻ, എം സി ജോസഫൈൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സക്കീർഹുസൈനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി പറയാനുള്ള കേട്ട ശേഷമായിരുന്നു നടപടി. അതേസമയം നടപടി സംബന്ധിച്ച് പാർട്ടി ഇതുവരെ ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കിയിട്ടില്ല.

നേരത്തെ സക്കീർ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനായിരുന്നു ജില്ലാ കമ്മിറ്റിയുടെ തീരുമാനം. എന്നാൽ കടുത്ത നടപടി വേണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിർദേശത്തെ തുടർന്നാണ് സസ്‌പെൻഷൻ

Share this story