കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ട്: രമേശ് ചെന്നിത്തല

കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ട്: രമേശ് ചെന്നിത്തല

കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ കാര്യങ്ങൾ ആകെ കുഴപ്പത്തിലാണെന്ന് ആക്കിത്തീർക്കാനുള്ള പ്രതിപക്ഷത്തിന്റെ പതിവ് ആരോപണങ്ങൾ ഒന്നുകൂടി ആവർത്തിക്കുയായിരുന്നു ഇദ്ദേഹം

പോക്‌സോ കേസുകളിൽ ഏറ്റവും കൂടുതൽ വിധികൾ പ്രഖ്യാപിച്ചിട്ടുള്ള ജില്ലാ ജഡ്ജിമാരെ തഴഞ്ഞാണ് പിടിഎ അംഗമായ ആളെ ബാലാവകാശ കമ്മീഷൻ ചെയർമാനായി നിയമിച്ചത്. ഇദ്ദേഹം പരമയോഗ്യനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമിക്കുന്നവർക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ യോഗ്യത ജനങ്ങൾക്ക് കൂടി മനസ്സിലാകണം. പരമയോഗ്യൻമാർ ഇനിയും മുഖ്യമന്ത്രിയുടെ കസ്റ്റഡിയിലുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു

ബസ് ചാർജ് വർധന ജനങ്ങൾക്ക് അധികഭാരം അടിച്ചേൽപ്പിക്കും. ജനങ്ങളെ ശിക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ചാർജ് വർധന അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു

Share this story