ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിലെ ഒരു പ്രതി കോടതിയിൽ കീഴടങ്ങി

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിലെ ഒരു പ്രതി കോടതിയിൽ കീഴടങ്ങി

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ ഒരു പ്രതി കീഴടങ്ങി. അഞ്ചാം പ്രതി അബ്ദുൽ സലാമാണ് കീഴടങ്ങിയത്. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ അഭിഭാഷകനോടൊപ്പം എത്തിയാണ് ഇയാൾ കീഴടങ്ങിയത്.

ഇനി പുറത്തു നിന്നിട്ട് കാര്യമില്ലെന്ന് തോന്നിയതു കൊണ്ടാണ് കീഴടങ്ങുന്നതെന്ന് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം അഞ്ചായി. നേരത്തെ നാല് പ്രതികളെ പോലീസ് പിടികൂടിയിരുന്നു.

വാടനാപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നാണ് പോലീസ് പറയുന്നത്.

Share this story