ഷംന കാസമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസ്: വരന്റെ പിതാവായി അഭിനയിച്ച പ്രതിയും പിടിയിൽ

ഷംന കാസമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസ്: വരന്റെ പിതാവായി അഭിനയിച്ച പ്രതിയും പിടിയിൽ

നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി. വാടാനപ്പള്ളി സ്വദേശി അബൂബക്കറാണ് എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ദുബൈയിലുള്ള വരൻ അൻവറിന്റെ അച്ഛനെന്ന വ്യാജ്യേനയാണ് ഇയാൾ നടിയുടെ വീട്ടിലത്തെിയത്.

മുഖ്യപ്രതിയായ റഫീഖിന്റെ ബന്ധു കൂടിയാണ് ഇയാൾ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് മറ്റൊരു പ്രതിയെയും പോലീസ് പിടികൂടിയിരുന്നു. കോടതിയിൽ കീഴടങ്ങാനെത്തിയ അബ്ദുൽ സലാമിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Share this story