കേരളത്തെ അഭിനന്ദിച്ചതല്ല, മണ്ടത്തരം തിരിച്ചറിഞ്ഞതിൽ സന്തോഷം എന്നാണ് കത്തിലുള്ളത്: വി മുരളീധരൻ

കേരളത്തെ അഭിനന്ദിച്ചതല്ല, മണ്ടത്തരം തിരിച്ചറിഞ്ഞതിൽ സന്തോഷം എന്നാണ് കത്തിലുള്ളത്: വി മുരളീധരൻ

വിദേശത്ത് നിന്നും പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിന് മണ്ടത്തരം പറ്റിയെന്നാണ് കത്തിലുള്ളത്. അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചതാകാമെന്നും കത്ത് പുറത്തുവിട്ടത് അൽപ്പത്തരമാണെന്നും വി മുരളീധരൻ പറഞ്ഞു

കേരളത്തിന് പ്രത്യേക മാർഗ നിർദേശങ്ങൾ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി ജൂൺ 24ന് വിദേശകാര്യ മന്ത്രാലയം കത്തയച്ചിരുന്നു. കിറ്റും പരിശോധനയുമില്ലെന്നും പ്രവാസികൾ മാസ്‌കും ഷീൽഡും ധരിക്കണമെന്നും ഇതിന് മറുപടിയായി കേരള സർക്കാർ അറിയിച്ചു. ഈ കത്തിന് വിദേശ കാര്യ മന്ത്രാലയം നൽകിയ മറുപടിയാണ് അഭിനന്ദന കത്താണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പി ആറുകാർ പുറത്തുവിട്ടത്.

മണ്ടത്തരം പറ്റി എന്ന് തിരിച്ചറിഞ്ഞതിൽ സന്തോഷം എന്നാണ് കത്തിലുള്ളത്. അതിനെയാണ് കോംപ്ലിമെന്റ് ചെയ്തത്. ഇതെങ്ങനെ അഭിനന്ദനമാകും. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള അർഥവ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്ന പി ആറുകാരെന്നും മുരളീധരൻ ചോദിച്ചു

കേന്ദ്രത്തിന്റെ കത്ത് പുറത്ത് വിട്ട് പി ആർ വർക്കിന് ഉപയോഗിക്കുന്നത് അൽപ്പത്തരമാണ്. ഇത് മലയാളികളെ മുഴുവൻ അപഹാസ്യരാക്കുകയാണ്. പി ആർ വർക്കിലൂടെ കൊവിഡിനെ പ്രതിരോധിക്കാനാകില്ലെന്നും വി മുരളീധരൻ പറഞ്ഞു

Share this story