കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയിൽ വൻ തീപിടിത്തം; നിരവധി പേരെ രക്ഷപ്പെടുത്തി

കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയിൽ വൻ തീപിടിത്തം; നിരവധി പേരെ രക്ഷപ്പെടുത്തി

കോഴിക്കോട് മാവൂർ റോഡിലുള്ള കോട്ടൂളിയിൽ ജ്വല്ലറിയിൽ തീപിടിത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് നിലകളുള്ള ജ്വല്ലറിക്കുള്ളിൽ നിരവധി ആളുകൾ കുടുങ്ങിയിരുന്നു.

കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ പറയുന്നു. ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്

ജീവനക്കാരും ഉപഭോക്താക്കളും ഉൾപ്പെടെ നിരവധി പേരാണ് അപകടസമയത്ത് കെട്ടിടത്തിലുണ്ടായിരുന്നത്. നാല് യൂനിറ്റ് അഗ്നിശമന യൂനിറ്റുകളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Share this story