നാല് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നൊഴിവാക്കി; സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 111 ആയി

നാല് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നൊഴിവാക്കി; സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 111 ആയി

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 111 ആയി. ഇന്ന് പുതുതായി ഒരു ഹോട്ട് സ്‌പോട്ട് നിലവിൽ വന്നു. പാലക്കാട് ജില്ലയിലെ പറളിയാണ് ഹോട്ട് സ്‌പോട്ടായത്. പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്‌ന്മെന്റ് സോണുകളുമാണ്.

നാല് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടൈൻമെന്റ് സോൺ വാർഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ (2, 3, 4, 5, 6), ചാവക്കാട് മുൻസിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നിവയെയാണ് ഒഴിവാക്കിയത്.

Share this story