മിനിമം ചാർജ് 10 രൂപയാക്കും; നിരക്ക് വർധന കൊവിഡ് കാലത്തേക്ക് മാത്രമെന്ന് ഗതാഗത മന്ത്രി

മിനിമം ചാർജ് 10 രൂപയാക്കും; നിരക്ക് വർധന കൊവിഡ് കാലത്തേക്ക് മാത്രമെന്ന് ഗതാഗത മന്ത്രി

കൊവിഡ് പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിക്കാൻ ശുപാർശ. മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാക്കാനാണ് ശുപാർശ. കിലോമീറ്ററിന് 90 പൈസയുടെ വർധനവുണ്ടാകും. കൊവിഡിന് ശേഷം ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ അന്തിമ റിപ്പോർട്ട് നൽകുമ്പോൾ നിരക്കുകൾ പുനർനിർണയിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

ഇപ്പോഴുള്ള ശുപാർശ കൊവിഡ് നിയന്ത്രണമുള്ള കാലത്തേക്ക് മാത്രമാണ്. സാധാരണനിലയിലുള്ള നിരക്ക് പരിഷ്‌കാരം സംബന്ധിച്ച് കുറച്ച് സമയമെടുത്തേ റിപ്പോർട്ട് നൽകാനാകൂവെന്ന് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ചയാണ് കമ്മീഷൻ ഗതാഗത വകുപ്പിന് റിപ്പോർട്ട് നൽകിയത്. വിദ്യാർഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കാനും നിർദേശമുണ്ടായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് യാത്രക്കാർ കുറഞ്ഞതും ഇന്ധനവില കൂടിയതുമാണ് നിരക്ക് വർധനവിലേക്ക് നയിക്കുന്നത്.

Share this story