വന്ദേഭാരത് ദൗത്യം: കേരളത്തിലേക്ക് 94 വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തു

വന്ദേഭാരത് ദൗത്യം: കേരളത്തിലേക്ക് 94 വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തു

പ്രവാസികളെ തിരികെ എത്തിക്കുന്നതിനായുള്ള വന്ദേഭാരത് ദൗത്യത്തിൽ കേരളത്തിലേക്ക് 94 വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തു. ബഹ്‌റൈൻ, ഒമാൻ, യുഎഇ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ 15 വരെയുള്ള ഷെഡ്യൂളുകളാണ് പുറത്തുവന്നിരിക്കുന്നത്.

കേരളത്തിലേക്ക് ഇനി 40 മുതൽ 50 വിമാനങ്ങൾ വരെയാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ജുലൈയിൽ വരുന്ന വിമാനങ്ങളുടെ എണ്ണം വർധിക്കുമെന്നും ഇവയ്ക്ക് അനുമതി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു

വിവിധ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ പാലിക്കേണ്ട മുൻകരുതലുകൾ സംസ്ഥാനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. പുതുതായി ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങൾ കൂടുതലും ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നാണ്. കോഴിക്കോട്, കൊച്ചി വിമാനത്താവളത്തിലേക്കാണ് ഇവ കൂടുതലും എത്തുക.

Share this story