പുതുതായി 13 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത് 1,75,734 പേർ

പുതുതായി 13 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത് 1,75,734 പേർ

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,75,734 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,73,123 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2611 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 335 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുൻസിപ്പാലിറ്റി (കണ്ടൈൻമെന്റ് സോൺ: വാർഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാൽ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാർഡുകളും), എടപ്പാൾ (എല്ലാ വാർഡുകളും), ആലങ്കോട് (എല്ലാ വാർഡുകളും), പൊന്നാനി മുൻസിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാർഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാർഡുകളും), പുൽപ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂർ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോർപറേഷൻ (67) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ 124 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Share this story