കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെ കേസെടുത്തു

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെ കേസെടുത്തു

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെ പോലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് കേസ്. ബിന്ദു കൃഷ്ണ ഉൾപ്പെടെ 40 കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ്

കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തിക്കടക്കൽ സമരത്തിലാണ് ബിന്ദു കൃഷ്ണയും സംഘം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത്. നീന്താനും കടവിൽ നിൽക്കാനുമായി സാമൂഹിക അകലമൊക്കെ മറന്ന് നിരവധി പേരാണ് തടിച്ചു കൂടിയത്. പെരുങ്ങാലത്ത് പാലം നിർമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

Share this story