ചെന്നിത്തലയുടെ ഇ-ബസ് അഴിമതി ആരോപണം തള്ളി ഗതാഗത മന്ത്രി; ആരുമായും കരാറിൽ ഏർപ്പെട്ടിട്ടില്ല

ചെന്നിത്തലയുടെ ഇ-ബസ് അഴിമതി ആരോപണം തള്ളി ഗതാഗത മന്ത്രി; ആരുമായും കരാറിൽ ഏർപ്പെട്ടിട്ടില്ല

ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള സർക്കാർ പദ്ധതിക്ക് കൺസൾട്ടൻസി നൽകിയതിൽ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണം തള്ളി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഗതാഗത വകുപ്പ് ആരുമായും ഇത്തരത്തിലുള്ള കരാറിൽ ഏർപ്പെട്ടിട്ടില്ല. ഇ മൊബിലിറ്റി പോളിസി സർക്കാർ അംഗീകരിച്ചതാണ്. ആ പോളിസിയുടെ ഭാഗമായി സർക്കാർ ചില നടപടികൾ എടുത്തിട്ടുണ്ടാകും. ഇതുസംബന്ധിച്ച് ഫയലുകൾ പരിശോധിച്ച ശേഷമേ കൂടുതൽ പറയാനാകൂ

ഏതെങ്കിലും കാര്യത്തിൽ മുഖ്യമന്ത്രി ആർക്കെങ്കിലും കരാർ നൽകണമെന്ന് പറഞ്ഞിട്ടില്ല. കമ്പനിയുമായി അങ്ങനെയൊരു ധാരണയിൽ എത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അങ്ങനെയൊരു കരാർ ഇല്ലെന്നാണ് തന്റെ ധാരണയെന്നും മന്ത്രി പറഞ്ഞു. ചെന്നിത്തല എന്താണ് ഉദ്ദേശിക്കുന്നതെന്ന് പൂർണമായി മനസ്സിലായിട്ടില്ല. ഇങ്ങനെയൊരു കാര്യത്തിൽ മുഖ്യമന്ത്രി മാത്രമായി തീരുമാനമെടുക്കില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു

കൺസൾട്ടൻസി നൽകിയതിൽ വലിയ അഴിമതി നടന്നുവെന്നായിരുന്നു രമേശ് ചെന്നിത്തല ഇന്ന് നടത്തിയ ആരോപണം. നിരവധി പരാതികളും നിയമനടപടികളും നേരിടുന്ന വിദേശ കമ്പനിക്ക് ചട്ടങ്ങൾ ലംഘിച്ച് കരാർ നൽകിയെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.

Share this story