എടപ്പാളിൽ മൂന്ന് ഡോക്ടർമാരടക്കം അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; സമൂഹവ്യാപന ഭീതി

എടപ്പാളിൽ മൂന്ന് ഡോക്ടർമാരടക്കം അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; സമൂഹവ്യാപന ഭീതി

മലപ്പുറം എടപ്പാളിൽ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹവ്യാപനമുണ്ടായോ എന്നറിയാൻ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ശേഖരിച്ച സാമ്പളുകളിലാണ് അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യപ്രവർത്തകർ, പോലീസുകാർ, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവരിൽ നിന്നാണ് റാൻഡം സാമ്പിളുകൾ പരിശോധനക്ക് എടുക്കുന്നത്. റാൻഡം ടെസ്റ്റിൽ ഇത്രയേറെ പേർ പോസിറ്റീവായ സാഹചര്യത്തിൽ എടപ്പാൾ, വട്ടക്കുളം പഞ്ചായത്തുകളിൽ സമൂഹവ്യാപനമുണ്ടായോ എന്ന ആശങ്ക ശക്തമാകുകയാണ്

എടപ്പാളിൽ പ്രദേശത്ത് അലഞ്ഞു നടക്കുന്ന യാചകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനും രോഗം ബാധിച്ചു. തുടർന്നാണ് റാൻഡം പരിശോധന നടത്താൻ തീരുമാനിച്ചത്.

രോഗബാധിതർ താമസിക്കുന്ന വട്ടക്കുളം, എടപ്പാൾ പഞ്ചായത്തുകൾ കണ്ടെൻമെന്റ് സോണുകളായി പ്രഖ്യാപിച്ചേക്കും. മൂന്ന് ഡോക്ടർമാർക്കും രണ്ട് നഴ്‌സുമാർക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരുമായി നൂറുകണക്കിന് ആളുകൾക്ക് സമ്പർക്കമുണ്ടായിട്ടുണ്ട്.

Share this story