ആലപ്പുഴയിൽ ഹോം ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്ന യുവാവിനെ പിടികൂടി പെയ്ഡ് ക്വാറന്റൈനിലാക്കി

ആലപ്പുഴയിൽ ഹോം ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്ന യുവാവിനെ പിടികൂടി പെയ്ഡ് ക്വാറന്റൈനിലാക്കി

ആലപ്പുഴയിൽ ഹോം ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്ന യുവാവ്. ദുബൈയിൽ നിന്ന് 25ാം തീയതി നാട്ടിലെത്തിയ എടത്വാ സ്വദേശിയാണ് ഹോം ക്വാറന്റൈൻ ലംഘിച്ച് എടത്വയിലും പരിസരത്തും കറങ്ങി നടന്നത്. തുടർന്ന് പോലീസ് ഇയാളെ പിടികൂടി ആലപ്പുഴയിലെ പെയ്ഡ് ക്വാറന്റൈനിലാക്കി.

ദുബൈയിൽ നിന്ന് മുംബൈ വഴിയാണ് ഇയാൾ നാട്ടിലെത്തിയത്. 14 ദിവസം യുവാവിനോട് വീട്ടിൽ തന്നെ കഴിയണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ വന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ യുവാവ് ഓട്ടോകളിൽ കറങ്ങി നടക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ഇല്ലിമൂട് ജംഗ്ഷന് സമീപത്തുവെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. പിടിക്കപ്പെടുമ്പോൾ യുവാവ് മദ്യപിച്ചിരുന്നു. ആരോഗ്യപ്രവർത്തകരുമെത്തി ആംബുലൻസിൽ യുവാവിനെ പെയ്ഡ് ക്വാറന്റൈനിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ ഭാര്യയും മക്കളും ദുബൈയിലാണ്. ഇവർ ഇതുവരെ നാട്ടിൽ എത്തിയിട്ടില്ല

Share this story