തദ്ദേശ തെരഞ്ഞെടുപ്പ്: എല്ലാ വാർഡിലും മത്സരിക്കുമെന്ന് കെ സുരേന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പ്: എല്ലാ വാർഡിലും മത്സരിക്കുമെന്ന് കെ സുരേന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ വാർഡിലും പാർട്ടി മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തർക്കമില്ലാതെ എൻ ഡി എയിൽ സീറ്റ് വിഭജനം പരിഹരിക്കും. സംസ്ഥാന കൺവെൻഷൻ ഈ മാസം 30ന് നടത്തും.

യുഡിഎഫിലും എൽ ഡി എഫിലും പ്രവർത്തിച്ചു മടുത്തവരെ എൻ ഡി എയിലേക്ക് ആകർഷിക്കും. ഇതിനായി സബ് കമ്മിറ്റിയെ നിയോഗിച്ചു. പ്രവാസികളോടുള്ള സർക്കാർ സമീപനത്തിനെതുിരെ ശക്തമായ നടപടികൾ സ്വീകരിക്കും.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളി. ഉറവിടമില്ലാത്ത കേസുകൾ വർധിക്കുകയാണ്. രാജ്യത്ത് കൊവിഡ് പരിശോധന കുറഞ്ഞ സംസ്ഥാനം കേരളമാണ്. പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം. സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

Share this story