ഇലക്ട്രിക് ബസുകൾ വാങ്ങിയതിൽ അഴിമതി; രമേശ് ചെന്നിത്തലയുടെ പുതിയ ആരോപണം

ഇലക്ട്രിക് ബസുകൾ വാങ്ങിയതിൽ അഴിമതി; രമേശ് ചെന്നിത്തലയുടെ പുതിയ ആരോപണം

ഇ മൊബൈലിറ്റി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള പദ്ധതിക്ക് കൺസൾട്ടൻസി നൽകിയതിൽ വൻ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന വിദേശ കമ്പനിക്ക് കരാർ നൽകിയത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് ചെന്നിത്തല ആരോപിച്ചു

4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകൾ വാങ്ങുന്ന പദ്ധതിയാണിത്. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന കമ്പനിക്കാണ് കൺസൾട്ടൻസി കരാർ നൽകിയത്. നിരവധി നിയമനടപടികൾ നേരിടുന്ന കമ്പനിയാണിത്. സെബി ഈ കമ്പനിയെ രണ്ട് വർഷത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് ഈ കമ്പനിക്ക് കരാർ നൽകിയതെന്ന് ചെന്നിത്തല ചോദിച്ചു

മുഖ്യമന്ത്രി നേരിട്ട് താത്പര്യമെടുത്താണ് കൺസൺട്ടൻസി നൽകാൻ തീരുമാനിച്ചത്. ടെൻഡർ വിളിക്കാതെയാണ് നൽകിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാനുവൽ പരിപാലിക്കപ്പെട്ടിട്ടില്ല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സാമ്രാജത്വ കമ്പനിയോട് ഇത്ര താത്പര്യമെന്താണ്. മുഖ്യമന്ത്രിയും കമ്പനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു

Share this story