ഷംനയെ ഭീഷണിപ്പെടുത്തിയ പ്രതികൾക്കെതിരെ കൂടുതൽ പരാതി; വിവാഹവാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയതായി വീട്ടമ്മ
നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിലെ പ്രതികൾക്കതെിരെ തൃശ്ശൂരിൽ വീണ്ടും കേസ്. വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെന്ന വീട്ടമ്മയുടെ പരാതിയിലാണ് കേസ്. പണവും സ്വർണാഭരണങ്ങളും ഉൾപ്പെടെ 16 ലക്ഷം തട്ടിയെന്നാണ് പരാതി
യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന സമയത്ത് പ്രതികൾ സൗഹൃദം നടിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ വാടാനപ്പിള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കൂടുതൽ യുവതികൾ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. നിലവിൽ ഒമ്പത് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പോലീസ് അറിയിച്ചു. കേസിലെ പ്രതികൾക്ക് സിനിമാ ബന്ധമുണ്ടെന്നും സൂചനയുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
