ബ്ലാക്ക് മെയിലിംഗ് കേസ്: ധർമജന്റെ മൊഴിയെടുക്കും, താരത്തെ കമ്മീഷണർ ഓഫീസിലേക്ക് വിളിപ്പിച്ചു

Share with your friends

കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസിൽ നടൻ ധർമജന്റെ മൊഴിയെടുക്കും. ധർമജനോട് കമ്മീഷണർ ഓഫീസിൽ നേരിട്ട് ഹാജരാകാൻ പോലീസ് നിർദേശം നൽകി. പ്രതികൾ സ്വർണക്കടത്തിന് സിനിമാ താരങ്ങളെ ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധർമജനിൽ നിന്ന് മൊഴിയെടുക്കുക.

നേരത്തെ കേസിലെ മുഖ്യപ്രതിയായ മേക്കപ് ആർട്ടിസ്റ്റ് ഹാരിസിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ പോലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണ്. ഷംന കാസിമിന്റെ മാതാപിതാക്കളെ പ്രതികളുമായി പരിചയപ്പെടുത്തി കൊടുത്തത് ഹാരിസാണ്.

അതേസമയം പ്രതികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. പിടിയിലാകാനുള്ള മൂന്ന് പ്രതികളിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ അറസ്റ്റ് ഇതോടെ വൈകും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-