നവോത്ഥാന മുന്നേറ്റ ചരിത്രത്തിലെ ദീപ്ത വ്യക്തിത്വങ്ങളില്‍ ഒരാളാണ് ശ്രീകുമാര ഗുരു ദേവന്‍: മുഖ്യമന്ത്രി

നവോത്ഥാന മുന്നേറ്റ ചരിത്രത്തിലെ ദീപ്ത വ്യക്തിത്വങ്ങളില്‍ ഒരാളാണ് ശ്രീകുമാര ഗുരു ദേവന്‍: മുഖ്യമന്ത്രി

ശ്രീ കുമാരഗുരു ദേവന്റെ സ്മൃതി ദിനത്തിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മുന്നേറ്റ ചരിത്രത്തിലെ ദീപ്ത വ്യക്തിത്വങ്ങളില്‍ ഒന്നാണ് ശ്രീ കുമാര ഗുരു ദേവനെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഗുരുദേവ സ്മരണ പുതുക്കിയത്.

ജാതിവിവേചനത്തിന് അതീതമായ സാമൂഹ്യ സമത്വത്തിന്റെ സന്ദേശം പടര്‍ത്തി അടിച്ചമര്‍ത്തപ്പെട്ട വലിയൊരു വിഭാഗം ജനങ്ങളെ അദ്ദേഹം ഉണര്‍ത്തിയെടുത്തു. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എടുത്തു പറയേണ്ടതാമ്. ജാതിമത വിവേചനങ്ങളില്ലാത്ത മനുഷ്യത്വപൂര്‍ണമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള പോരാട്ടങ്ങളില്‍ അദ്ദേഹത്തിന്റെ ഓര്‍മ വറ്റാത്ത പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story