ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് നീതിപൂർവ്വമായ തീരുമാനമെന്ന് പി ജെ ജോസഫ്

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് നീതിപൂർവ്വമായ തീരുമാനമെന്ന് പി ജെ ജോസഫ്

ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കിയ നടപടി നീതിപൂർവമെന്ന് പിജെ ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാന കൈമാറ്റ ധാരണ പാലിക്കാൻ ജോസ് പക്ഷം തയ്യാറായില്ല. പല തരത്തിലുള്ള ചർച്ചകളും നടത്തിയിട്ട് വഴങ്ങിയില്ല

യുഡിഎഫ് അറിഞ്ഞെടുത്ത തീരുമാനം അംഗീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുറത്താക്കിയത്. പാലാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വ്യവസ്ഥകൾ അംഗീകരിക്കാൻ ജോസ് പക്ഷം തയ്യാറായില്ല. ചിഹ്നം വേണ്ട, കെ എം മാണിയാണ് പാർട്ടി ചിഹ്നമെന്ന് പ്രഖ്യാപിച്ചത് ജോസ് കെ മാണിയാണെന്നും പി ജെ ജോസഫ് പറഞ്ഞു

Share this story