വാടാനപ്പള്ളിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

വാടാനപ്പള്ളിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

തൃശ്ശൂർ വാടാനപ്പള്ളിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വാടാനപ്പള്ളി സൗത്ത് ജുമാ മസ്ജിദിന് വടക്കുഭാഗം താമസിക്കുന്ന വലിയകത്ത് വീട്ടിൽ മുജീബിന്റെ മകൻ അബ്ദുൽ ബാസിതാണ് മരിച്ചത്. പ്ലസ് ടു വിദ്യാർഥിയായിരുന്നു

തളിക്കുളം തമ്പാൻ കടവിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. രാവിലെ ഏഴ് മണിയോടെയാണ് ബാസിതും കൂട്ടുകാരും കടലിൽ ഇറങ്ങിയത്. തിരയിൽപ്പെട്ട വിദ്യാർഥിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല

Share this story