ജോസ് കെ മാണിക്ക് തിരിച്ചടി; കോട്ടയം ജില്ലാ സെക്രട്ടറിയടക്കം നാല് പേർ പാർട്ടി വിട്ടു

ജോസ് കെ മാണിക്ക് തിരിച്ചടി; കോട്ടയം ജില്ലാ സെക്രട്ടറിയടക്കം നാല് പേർ പാർട്ടി വിട്ടു

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി. യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ നാല് നേതാക്കൾ പാർട്ടി വിട്ടു. കോട്ടയം ജില്ലാ സെക്രട്ടറി ജോസ്‌മോൻ മുണ്ടയ്ക്കൽ, പാലാ നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ ടോണി തോട്ടത്തിൽ, കൗൺസിലർമാരായ ജോബി വെള്ളാപ്പാണിയിൽ, ടോമി തറക്കുന്നേൽ എന്നിവരാണ് പാർട്ടി വിട്ടത്.

ജോസ്‌മോൻ മുണ്ടക്കൽ രാവിലെ തന്നെ പാർട്ടി വിടുന്നതായി അറിയിച്ചിരുന്നു. ജോസഫ് വിഭാഗത്തിൽ ചേർന്ന് പ്രവർത്തിക്കുമെന്നും യുഡിഎഫിന്റെ ഭാഗമായി തുടരാനാണ് താത്പര്യമെന്നും ഇയാൾ അറിയിച്ചു. മാണി സാറിന്റെ ആത്മാവിനോട് നീതി പുലർത്തണമെങ്കിൽ ജോസ് കെ മാണി യുഡിഎഫിൽ നിൽക്കണം

യുഡിഎഫിൽ നിന്നുള്ള നടപടി ചോദിച്ചുവാങ്ങിച്ച് ഇടതുമുന്നണിയിലേക്ക് പോകാനാണ് ജോസ് കെ മാണി ശ്രമിച്ചത്. കൂടുതൽ പ്രവർത്തകർ പാർട്ടി വിടുമെന്നും ജോസ്‌മോൻ മുണ്ടയ്ക്കൽ പറഞ്ഞു.

Share this story