ജോസ് വിഭാഗത്തിന്റെ വെന്റിലേറ്റര്‍ ആകാനില്ല; അവര്‍ എങ്ങോട്ടെങ്കിലും പോകട്ടെയെന്ന് കാനം രാജേന്ദ്രന്‍

ജോസ് വിഭാഗത്തിന്റെ വെന്റിലേറ്റര്‍ ആകാനില്ല; അവര്‍ എങ്ങോട്ടെങ്കിലും പോകട്ടെയെന്ന് കാനം രാജേന്ദ്രന്‍

ദുര്‍ബലപ്പെടുന്ന വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത എല്‍ ഡി എഫിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് കെ മാണി വിഭാഗത്തിന്റെ വെന്റിലേറ്റര്‍ ആകാന്‍ തങ്ങളില്ലെന്നും കാനം പറഞ്ഞു. നയങ്ങളുടെ അടിസ്ഥാനത്തിലുള്ള മുന്നണിയാണ് എല്‍ ഡി എഫ്. ആരെങ്കിലും എവിടെ നിന്നെങ്കിലും ഓടി വന്നാല്‍ കയറ്റുന്ന മുന്നണിയല്ല എല്‍ ഡി എഫ് എന്നും അദ്ദേഹം പറഞ്ഞു

ആരെങ്കിലും ആരെയെങ്കിലും സ്വാഗതം ചെയ്യട്ടേ. നമ്മുടെ കൂടെ അവര്‍ ഇല്ലല്ലോ. എങ്ങോട്ട് പോയാലും എല്‍ ഡി എഫിനെന്താ പ്രശ്‌നം. അവരുടെ വിധി അവര്‍ തീരുമാനിക്കും. യുഡിഎഫും എല്‍ ഡി എഫും തമ്മില്‍ കുറച്ചു വ്യത്യാസമുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞ എല്ലാ കാര്യത്തിനും മറുപടി പറയേണ്ട ആളല്ല താനെന്നായിരുന്നു കാനത്തിന്റെ മറുപടി. ജോസ് വിഭാഗം നിലപാടുള്ള പാര്‍ട്ടിയെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.

Share this story