ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് ഒട്ടും ആഗ്രഹിച്ചെടുത്ത തീരുമാനമായിരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് ഒട്ടും ആഗ്രഹിച്ചെടുത്ത തീരുമാനമായിരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് ഒട്ടും ആഗ്രഹിച്ചെടുത്ത തീരുമാനം അല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് നാല് മാസമായി തുടരുന്ന ചര്‍ച്ചകളൊന്നും ഫലം കാണാതെ വന്നപ്പോഴാണ് മുന്നണിക്ക് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലാതായത്.

കെ എം മാണിയുടെ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കില്ല. പക്ഷേ ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം ഇടപെടേണ്ടി വന്നു. നാല് മാസമായി നടക്കുന്ന ശ്രമങ്ങള്‍ ഒരുതരത്തിലും ഫലം കാണാത്ത അവസ്ഥ വന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പി കെ കുഞ്ഞാലിക്കുട്ടിയും അടക്കം ഘടകക്ഷി നേതാക്കളും ചര്‍ച്ച നടത്തി. എന്നിട്ടും പ്രശ്‌നപരിഹാരത്തിന് ജോസ് പക്ഷം തയ്യാറായില്ല

യുഡിഎഫിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് പുറത്താക്കാന്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇത് അവസാന തീരുമാനമായി കാണുന്നില്ല. വളരെ അധികം സമയമെടുത്ത് എടുത്ത തീരുമാനമാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Share this story