കാനത്തിന് മറുപടി കൊടുക്കേണ്ട സമയം ആയിട്ടില്ല; മുന്നണി ബന്ധത്തിനായി ആരെയും സമീപിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍

കാനത്തിന് മറുപടി കൊടുക്കേണ്ട സമയം ആയിട്ടില്ല; മുന്നണി ബന്ധത്തിനായി ആരെയും സമീപിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍

യുഡിഎഫ് വിട്ടു പോരുന്നവര്‍ക്കുള്ള വെന്റിലേറ്ററല്ല ഇടതുമുന്നണിയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനക്ക് മറുപടിയുമായി ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍. യുഡിഎഫില്‍ നിന്ന് പുറത്തായി. പക്ഷേ മുന്നണി ബന്ധം ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ഇതുവരെ ആരെയും സമീപിച്ചിട്ടില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു

കാനത്തിന് മറുപടി പറയേണ്ട സമയം ആയിട്ടില്ല. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ള നിലപാട് കെ എം മാണി പഠിപ്പിച്ച രാഷ്ട്രീയമാണ്. നിലവില്‍ സ്വതന്ത്രമായി മുന്നോട്ടു പോകാനാണ് ആലോചിക്കുന്നത്. യുഡിഎഫില്‍ നിന്ന് പുറത്തുപോയതല്ല, പുറത്താക്കിയതാണ്. ആരെയും പിണക്കാന്‍ ഈ ഘട്ടത്തില്‍ ഇല്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Share this story