കൊവിഡ് കാലത്തും എസ് എസ് എൽ സിക്ക് റെക്കോർഡ് വിജയം; 100 ശതമാനം വിജയം നേടിയ സ്‌കൂളുകൾ 1837

കൊവിഡ് കാലത്തും എസ് എസ് എൽ സിക്ക് റെക്കോർഡ് വിജയം; 100 ശതമാനം വിജയം നേടിയ സ്‌കൂളുകൾ 1837

എസ് എസ് എൽ സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 98.82 ശതമാനമാണ് വിജയം. മുൻ വർഷം ഇത് 98.11 ശതമാനമായിരുന്നു. 41906 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

റെക്കോർഡ് വിജയമാണ് കൊവിഡ് കാലത്തും എസ് എസ് എൽ സി പരീക്ഷയിൽ കുട്ടികൾ നേടിയത്. ഇതുവരെയുണ്ടായിരുന്ന ഏറ്റവുമുയർന്ന വിജയശതമാനം 2015ലെ 98.57 ശതമാനമായിരുന്നു. എല്ലാ വിധ പ്രതിസന്ധികളും മറികടന്നാണ് സർക്കാർ പരീക്ഷാ നടത്തിയത്.

എല്ലാതലത്തിലും വിജയശതമാനം വർധിച്ചിട്ടുണ്ട്. നൂറ് ശതമാനം വിജയം നേടിയത് ഇത്തവണ 1837 സ്‌കൂളുകളാണ്. ഇതിൽ 637 എണ്ണം സർക്കാർ സ്‌കൂളുകളാണ്. 796 എയ്ഡഡ് സ്‌കൂളുകളും 404 അൺ എയ്ഡഡ് സ്‌കൂളുകളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി.

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല പത്തനംതിട്ടയാണ്. 99.71 ശതമാനമാണ് വിജയം. വിജയശതമാനം കുറവുള്ള റവന്യു ജില്ല വയനാട്. 95.04 ശതമാനമാണ് വിജയം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട്. 100 ശതമാനമാണ് വിജയം. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട്. 95.04 ശതമാനമാണ് വിജയം. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്.

Share this story