വനിതാ കമ്മീഷനെതിരെ ഹർജി നൽകിയ ബിജെപി സംസ്ഥാന സെക്രട്ടറിക്ക് 10000 രൂപ പിഴ വിധിച്ച് ഹൈക്കോടതി

വനിതാ കമ്മീഷനെതിരെ ഹർജി നൽകിയ ബിജെപി സംസ്ഥാന സെക്രട്ടറിക്ക് 10000 രൂപ പിഴ വിധിച്ച് ഹൈക്കോടതി

വനിതാ കമ്മീഷനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി ബി രാധാകൃഷ്ണ മേനോൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കൂടാതെ പതിനായിരം രൂപ പിഴ കെട്ടി വിക്കാൻ രാധാകൃഷ്ണ മേനോനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു

എം സി ജോസഫൈൻ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ ഇവരെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു ബിജെപി നേതാവിന്റെ ആവശ്യം. നേരത്തെ കോൺഗ്രസ് നേതാവ് ലതികാ സുഭാഷും ഹർജി നൽകിയിരുന്നു. ഇതും ഹൈക്കോടതി തള്ളിയിരുന്നു.

Share this story