ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് കൂടില്ല, ദൂരപരിധി കുറച്ചു

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് കൂടില്ല, ദൂരപരിധി കുറച്ചു

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കില്ല. പകരം ദൂരപരിധി കുറയ്ക്കുകയാണ് ചെയ്തത്. അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയെന്നത് ഇനി രണ്ടര കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നേരത്തെ മിനിമം ചാര്‍ജില്‍ അഞ്ച് കിലോമീറ്റര്‍ വരെ യാത്ര ചെയ്യാമായിരുന്നു. ഇതാണിപ്പോള്‍ രണ്ടര കിലോമീറ്ററായി കുറഞ്ഞത്. 5 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഇനി 10 രൂപ നല്‍കേണ്ടി വരും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളി

Share this story