കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും; പ്രായോഗിക ബുദ്ധിമുട്ടുകളെന്ന് ടിക്കാറാം മീണ

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും; പ്രായോഗിക ബുദ്ധിമുട്ടുകളെന്ന് ടിക്കാറാം മീണ

കൊവിഡ് സാഹചര്യത്തില്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

തെരഞ്ഞെടുപ്പ് നിര്‍ബന്ധമാണെങ്കില്‍ ആഗസ്റ്റിന് ശേഷം നടത്താമെന്ന് ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. അന്തിമ തീരുമാനം ജുലൈ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തില്‍ ഉണ്ടാകും.

കൊവിഡിനൊപ്പം സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകാന്‍ പോകുന്ന സാഹചര്യമാണ്. സ്‌കൂളുകളും മറ്റും ദുരിതാശ്വാസ കേന്ദ്രങ്ങളായി മാറിയേക്കും. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് വെല്ലുവിളിയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് കോടികളുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും മീണ പറയുന്നു

Share this story