ചാവക്കാട് കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ കൂടി മൃതദേഹങ്ങള്‍ ലഭിച്ചു

ചാവക്കാട് കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ കൂടി മൃതദേഹങ്ങള്‍ ലഭിച്ചു

ചാവക്കാട് കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹം ലഭിച്ചു. ബ്ലാങ്ങാട് കടപ്പുറത്ത് തിങ്കളാഴ്ചയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ജഗന്നാഥന്‍, ജിഷ്ണു എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.

ജിഷ്ണു, വിഷ്ണു, ജഗന്നാഥന്‍, ചിക്കു, സരിന്‍ എന്നിവരെയാണ് 29ന് കടലില്‍ കാണാതായത്. ഇവരില്‍ രണ്ട് പേരെ വഞ്ചിക്കാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതില്‍ ജിഷ്ണുവിന്റെ മൃതദേഹം ഇന്നലെയും ജഗന്നാഥന്റെ ഇന്നുമാണ് ലഭിച്ചത്. വിഷ്ണുവിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

കടല്‍ത്തീരത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കടലില്‍ പോയ പന്ത് എടുക്കാനായി ശ്രമിക്കുന്നതിനിടെ സുഹൃത്തുക്കളിലൊരാള്‍ തിരയില്‍പ്പെടുകയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവരും അപകടത്തില്‍പ്പെടുകയായിരുന്നു.

Share this story