ബ്ലാക്ക് മെയില്‍ സംഘം ആദ്യം വിളിച്ചത് സ്വര്‍ണക്കടത്തിന്; ഒരു മാസത്തിന് ശേഷം വിവാഹാലോചനയുമായി എത്തിയെന്നും ഷംന

ബ്ലാക്ക് മെയില്‍ സംഘം ആദ്യം വിളിച്ചത് സ്വര്‍ണക്കടത്തിന്; ഒരു മാസത്തിന് ശേഷം വിവാഹാലോചനയുമായി എത്തിയെന്നും ഷംന

ബ്ലാക്ക് മെയില്‍ ചെയ്ത സംഘം രണ്ട് തവണ തന്നെ വിളിച്ചിരുന്നതായി നടി ഷംന കാസിം. സ്വര്‍ണക്കടത്തിനെന്ന പേരില്‍ പെരുന്നാളിന് മുമ്പ് വിളിച്ചു. താത്പര്യമില്ലെന്ന് പറഞ്ഞതോടെയാണ് പെരുന്നാളിന് ശേഷം വിവാഹാലോചനയുമായി എത്തിയത്.

തന്റെ ഫോണ്‍ നമ്പര്‍ ഇവര്‍ക്ക് കിട്ടിയത് സിനിമാ മേഖലയില്‍ നിന്നാണ്. എന്നാല്‍ സിനിമയില്‍ ആര്‍ക്കും തന്നോട് ശത്രുതയുണ്ടാകേണ്ട കാര്യമില്ല. സിനിമാ മേഖലയില്‍ നിന്നുള്ള ആര്‍ക്കും പങ്കുണ്ടെന്നും തോന്നുന്നില്ല. വീട്ടില്‍ വന്ന അഞ്ച് പേരും അറസ്റ്റിലാണ്.

അന്‍വറെന്ന പേരില്‍ കല്യാണച്ചെക്കന്‍, പിതാവ്, മാതാവ്, സഹോദരന്‍, ചെറിയൊരു കുട്ടി എന്നൊക്കെ പരിചയപ്പെടുത്തിയാണ് വിളിച്ചത്. തട്ടിപ്പ് ആസൂത്രണം ചെയ്തവരും പിടിയിലാകാനുണ്ട്. ഇവര്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞിരുന്നു.

വീട് ആക്രമിക്കുകയോ മറ്റെന്തോ ആണ് ലക്ഷ്യമെന്ന് തോന്നിയപ്പോഴാണ് പരാതി നല്‍കിയത്. വീട്ടില്‍ വന്ന ആള്‍ക്കാരും കല്യാണ ആലോചനയുമായി വിളിച്ച ആള്‍ക്കാരും വേറെയാണ്. സ്വര്‍ണക്കടത്തിന് ഫോണ്‍ വന്ന് ഒരു മാസത്തിന് ശേഷമാണ് വിവാഹാലോചനയുമായി ഫോണ്‍ വന്നത്.

കല്യാണത്തിന്റെ സംസാരത്തിലേക്ക് കുടുംബങ്ങള്‍ പോയ ഘട്ടത്തിലാണ് അന്‍വറുമായി സംസാരിക്കാന്‍ തുടങ്ങിയത്. വീഡിയോ കോള്‍ ചെയ്തപ്പോള്‍ അന്‍വര്‍ സ്‌ക്രീന്‍ മറച്ചാണ് സംസാരിച്ചത്. ഉമ്മയ്‌ക്കൊപ്പമേ എന്നെ കാണൂ എന്നാണ് അപ്പോള്‍ പറഞ്ഞതെന്നും ഷംന പറഞ്ഞു

Share this story