കാസര്‍കോട് നിരീക്ഷണത്തില്‍ കഴിഞ്ഞ അതിഥി തൊഴിലാളി മരിച്ചു; യുപിയില്‍ നിന്നെത്തിയത് ഇന്ന് രാവിലെ

കാസര്‍കോട് നിരീക്ഷണത്തില്‍ കഴിഞ്ഞ അതിഥി തൊഴിലാളി മരിച്ചു; യുപിയില്‍ നിന്നെത്തിയത് ഇന്ന് രാവിലെ

കാസര്‍കോട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ഉത്തര്‍പ്രദേശ് സ്വദേശി ബണ്ടിയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് 23 വയസ്സുള്ള യുവാവ് കാസര്‍കോട് എത്തിയത്. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവാവിന്റെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷമേ മൃതദേഹം സംസ്‌കരിക്കുകയുള്ളു.

Share this story