പുതിയ അടവുമായി പീഡനക്കേസ് പ്രതി ഫ്രാങ്കോ; താമസിക്കുന്നത് കണ്ടെയ്‌മെന്റ് സോണിലെന്ന്, കോടതിയില്‍ ഹാജരായില്ല

പുതിയ അടവുമായി പീഡനക്കേസ് പ്രതി ഫ്രാങ്കോ; താമസിക്കുന്നത് കണ്ടെയ്‌മെന്റ് സോണിലെന്ന്, കോടതിയില്‍ ഹാജരായില്ല

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരായില്ല. താമസിക്കുന്ന സ്ഥലം കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ അനുമതി ലഭിച്ചില്ലെന്ന് ഇയാള്‍ അറിയിച്ചു. കേസില്‍ ഇന്ന് പ്രതിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനിരിക്കുകയായിരുന്നു

കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതി ഫ്രാങ്കോ നല്‍കിയ വിടുതല്‍ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തള്ളണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.

ജൂലൈ 1ന് നേരിട്ട് ഹാജരാകാനുള്ള വിചാരണ കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ഫ്രാങ്കോയുടെ ആവശ്യവും ഹൈക്കോടതി തള്ളിയതാണ്. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് ഇയാള്‍ കണ്ടെയ്ന്‍മെന്റ് സോണിലാണ് താമസിക്കുന്നതെന്ന പുതിയ അടവുമായി എത്തിയത്.

Share this story