കിണറ്റില്‍ ചാടിയ ഭര്‍ത്താവ് തനിയെ കയറി വന്നു; ഭാര്യ അപ്പോഴേക്കും തൂങ്ങിമരിച്ചു

കിണറ്റില്‍ ചാടിയ ഭര്‍ത്താവ് തനിയെ കയറി വന്നു; ഭാര്യ അപ്പോഴേക്കും തൂങ്ങിമരിച്ചു

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടിയതു കണ്ട് ഭാര്യ തുങ്ങിമരിച്ചു. കൊല്ലം കടയ്ക്കല്‍ ചിതറ ഭജനമഠം അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതി(26)യാണ് മരിച്ചത്. അതേസമയം കിണറില്‍ ചാടിയ രഞ്ജിത്ത് സ്വയം കയറി വരികയും ചെയ്തു

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും രഞ്ജിത്ത് കിണറ്റിലേക്ക് ചാടുകയുമായിരുന്നു. ഇതുകണ്ട അശ്വതി വീടിനുള്ളില്‍ കയറി തൂങ്ങി. കിണറില്‍ നിന്ന് കയറി വന്ന രഞ്ജിത്ത് വാതില്‍ പൊളിച്ച് അശ്വതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്.

Share this story