ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ല; മാണിയെ വേട്ടയാടിയത് സിപിഎം: ബെന്നി ബഹന്നാന്‍

Share with your friends

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ബെന്നി ബെഹന്നാന്‍. വിഷയത്തിലെ ആശയക്കുഴപ്പം പ്രതിപക്ഷ നേതാവ് ഇന്നലെ പരിഹരിച്ചതാണ്. ജോസ് വിഭാഗത്തെ യുഡിഎഫ് യോഗങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് ചെയ്തത്. അവര്‍ക്ക് തുടരാന്‍ അര്‍ഹതയില്ല

അര്‍ഹതയുണ്ടെന്ന് തെളിയിക്കേണ്ടത് അവരുടെ ചുമതലയാണ്. മാണിയുടെ രാഷ്ട്രീയം ഇടതിന് എതിരാണ്. മാണിയെ വേട്ടയാടിയത് സിപിഎമ്മുകാരാണ്. അന്ന് സംരക്ഷിച്ച് യുഡിഎഫാണ്. നിലപാട് മാറ്റിയാല്‍ ജോസിന് തിരികെ വരാം. ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത് യുഡിഎഫ് ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ്.

പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. അടുത്ത യുഡിഎഫ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരായ വിഷയം പോലീസ് അന്വേഷിക്കട്ടെയെന്നും ബെന്നി പറഞ്ഞു

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!