രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു; കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്കും കൊവിഡ്

Share with your friends

കോട്ടയത്ത് രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 19ന് ഷാര്‍ജയില്‍ നിന്നെത്തിയ 27കാരിയായ പായിപ്പാട് സ്വദേശിക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഷാര്‍ജിയില്‍ വെച്ച് ഇവര്‍ക്ക് രോഗബാധയുണ്ടാകുകയും ഇത് ഭേദപ്പെടുകയും ചെയ്തിരുന്നതാണ്

മെയ് 10നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 28നും ജൂണ്‍ 3നും നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ഫലമായിരുന്നു. ഇതിന് ശേഷമാണ് യുവതി ജൂണ്‍ 19ന് നാട്ടിലെത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ജൂണ്‍ 30ന് സ്രവം പരിശോധിക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു

കോട്ടയത്ത് ഇന്ന് ഒമ്പത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. മുംബൈയില്‍ നിന്നെത്തിയ മറിയപ്പള്ളി സ്വദേശി, ഭാര്യ, ഇവരുടെ 12, 7 വയസ്സുള്ള മക്കള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് ജൂണ്‍ 26ന് വിമാനമാര്‍ഗമാണ് ഇവര്‍ നാട്ടിലെത്തിയത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!