ജോസ് വിഭാഗം ജനസ്വാധീനമുള്ള പാര്‍ട്ടി; സിപിഐക്ക് സ്വന്തം അഭിപ്രായം പറയാമെന്നും ഇ പി ജയരാജന്‍

ജോസ് വിഭാഗം ജനസ്വാധീനമുള്ള പാര്‍ട്ടി; സിപിഐക്ക് സ്വന്തം അഭിപ്രായം പറയാമെന്നും ഇ പി ജയരാജന്‍

കോട്ടയം ജില്ലയില്‍ ജനസ്വാധീനമുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗമെന്ന് മന്ത്രി ഇ പി ജയരാജന്‍. കാനം രാജേന്ദ്രന്റേത് രാഷ്ട്രീയ നിരീക്ഷണമാണ്. സിപിഐക്ക് സ്വന്തം അഭിപ്രായം പറയാമെന്നും മന്ത്രി പറഞ്ഞു.

ജോസ് വിഭാഗം എല്‍ ഡി എഫില്‍ എത്തിയാല്‍ ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്നായിരുന്നു കാനം രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജന്‍. കോട്ടയത്ത് ബഹുജന സ്വാധീനമുള്ള ഒന്നാമത്തെ രാഷ്ട്രീയ പാര്‍ട്ടി കേരളാ കോണ്‍ഗ്രസ് ആണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. സിപിഐക്ക് ഒരു പാര്‍ട്ടി എന്ന നിലയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ട്

ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കുമ്പോള്‍ ഞങ്ങളും സ്വാഭാവികമായി ചര്‍ച്ച ചെയ്യും. എല്‍ ഡി എഫിലെ എല്ലാ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായമുണ്ടാകുമെന്നും ഇ പി പറഞ്ഞ

Share this story