കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യും

കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യും

എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യും. വെള്ളാപ്പള്ളിയുടെ സഹായി കെ എല്‍ അശോകനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴി പരിശോധിച്ച ശേഷമാകും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണോയെന്ന കാര്യത്തില്‍ തീരുമാനമാകുക

വെള്ളാപ്പള്ളിയെ ഇന്നലെ ചോദ്യം ചെയ്യാനിരുന്നതാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചിരുന്നതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്. വൈകുന്നേരം നാല് മണിക്കാണ് ചോദ്യം ചെയ്യല്‍. ഇന്നലെ കെ എല്‍ അശോകനെ രണ്ടര മണിക്കൂര്‍ നേരം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു

മഹേശനുമായി തനിക്ക് ശത്രുതയില്ലായിരുന്നുവെന്ന് അശോകന്‍ പറഞ്ഞു. മഹേശന്റെ ആത്മഹത്യക്കുറിപ്പിലെ മാനസിക പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പില്‍ വെള്ളാപ്പള്ളിയുടെയും അശോകന്റെയും പേര് പരാമര്‍ശിച്ചിരുന്നു.

Share this story