ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് നോക്കിയാകും സമീപനം; ഒറ്റയ്ക്ക് നിന്നാല്‍ ആരും ശക്തിയല്ലെന്നും കോടിയേരി

ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് നോക്കിയാകും സമീപനം; ഒറ്റയ്ക്ക് നിന്നാല്‍ ആരും ശക്തിയല്ലെന്നും കോടിയേരി

ജോസ് കെ മാണി വിഭാഗവുമായി എല്‍ ഡി എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് മാണി സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ നോക്കിയായിരിക്കും എല്‍ ഡി എഫിന്റെ സമീപനം. എല്‍ ഡി എഫില്‍ ചേരണമെന്ന് അവരിതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല

വരും ദിവസങ്ങളില്‍ മാത്രമേ എന്ത് രാഷ്ട്രീയ നിലപാടാണ് ജോസ് കെ മാണി എടുക്കാന്‍ പോകുന്നതെന്ന് വ്യക്തമാകുകയുള്ളു. അവരെടുക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ നോക്കിയായിരിക്കും ആ പാര്‍ട്ടിയോടുള്ള എല്‍ ഡി എഫിന്റെ സമീപനം. പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ എടുത്ത തീരുമാനവും ഇത് തന്നെയാണ്.

യുഡിഎഫ് പ്രതിസന്ധിയിലാണ്. യുഡിഎഫിനെ രക്ഷിക്കേണ്ട ഉത്തരവാദിത്വം സിപിഎമ്മിനില്ല. ജോസ് കെ മാണിയെ പുറത്താക്കിയത് യുഡിഎഫിനെ ശിഥിലമാക്കും. ഇത് പരമാവധി മുതലെടുക്കാന്‍ തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സിപിഎം ശ്രമിക്കുക

ഒറ്റക്ക് നിന്നാല്‍ പാര്‍ട്ടിക്ക് ശക്തിയില്ലെന്ന് പറയാന്‍ കടല്‍ വെള്ളം കോരി ബക്കറ്റിലെടുത്താലെന്ന പോലെയാണെന്ന കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിനും കോടിയേരി മറുപടി നല്‍കി. ഒറ്റയ്ക്ക് മത്സരിച്ചാല്‍ എന്താണ് അവസ്ഥയെന്ന് ചിന്തിക്കുകയാണെങ്കില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞത് ശരിയാണ്. ഒറ്റയ്ക്ക് നിന്നാല്‍ ആരും ശക്തിയല്ലെന്ന് ഓര്‍ക്കണം. അതുകൊണ്ട് കാനം പറഞ്ഞതിനോട് വിയോജിക്കേണ്ട സാഹചര്യം ഇപ്പോഴില്ല

Share this story