തലസ്ഥാനത്ത് അതീവ ജാഗ്രത; നഗരം അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കടകംപള്ളി

തലസ്ഥാനത്ത് അതീവ ജാഗ്രത; നഗരം അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കടകംപള്ളി

തലസ്ഥാനത്ത് അതീവ ജാഗ്രത വേണ്ട അവസ്ഥയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഷോപ്പിംഗ് മേഖലകള്‍ കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. നഗരസഭ നിരീക്ഷണം ശക്തമാക്കും. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്. സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ സ്രവ പരിശോധന ആരംഭിച്ചതായും മന്ത്രി പറഞ്ഞു

തിരുവനന്തപുരം മാരായമുട്ടത്ത് നിന്ന് സേലത്തേക്ക് പോയ ആള്‍ അവിടെ പോസിറ്റീവായിട്ടുണ്ട്. ഇതേ തുടര്‍ന്ന് മാരായമുട്ടത്ത് പരിശോധന നടത്തും. ബൂത്ത് തല നിരീക്ഷണ സംവിധാനവുമൊരുക്കും. കൊവിഡ് പ്രതിരോധത്തിനായി ഡ്യൂട്ടില്‍ അല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഡോക്ടര്‍മാരെയും ഏകോപിപ്പിച്ചിട്ടുണ്ട്.

നിലവില്‍ നഗരം അടച്ചിടേണ്ട സാഹചര്യമില്ല. നിലവില്‍ ഉറവിടം അറിയാത്ത കേസുകളില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിന്ന് അധികം പോസിറ്റീവ് കേസുകളില്ല. എന്നിരുന്നാലും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

Share this story